ബത്തേരി നിന്നും നെടുമങ്ങാട്ടേക്ക് വരുകയായിരുന്ന നമ്മുടെ ATK 308 സൂപ്പര്ഫാസ്റ് ബസ് താമരശ്ശേരി ചുരം ആറാം വളവിൽ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു.രാവിലെ 6.30 ന് ആറാം വളവിലാണ് അപകടം. ബ്രേക്ക് തകരാറാണ് അപകടകാരണമായി പറയുന്നത് .
ചുരം സംരക്ഷണ സമിതി പ്രവർത്തകരും, പോലീസും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തുകയും ബസ്സ് മാറ്റിയിടുകയും ചെയ്തു. പരിക്കേറ്റവരെ വൈത്തിരി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .